കണ്ണൂര്‍: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഗൃഹനാഥയുടെ നാല്പവന്റെ മാലയും രണ്ടായിരം രൂപയും കവര്‍ന്നു. പനങ്കാവിലെ വാടി ബാലകൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. ബാലകൃഷ്ണന്റെ ഭാര്യ ഷീനിയുടെ മാലയാണ് നഷ്ടമായത്. മുറിക്കകത്ത് തൂക്കിയിട്ടിരുന്ന ബാലകൃഷ്ണന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയാണ് കവര്‍ന്നത്. മറ്റൊരു മുറിയിലെ അലമാരയിലെ മുഴുവന്‍ സാധനങ്ങളും വാരിവലിച്ചിട്ടനിലയിലാണ്. സംഭവം അറിഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഇവരുടെ മുഖത്ത് ടോര്‍ച്ചടിച്ച ശേഷം കവര്ച്ചക്കാരന് ഓടി രക്ഷപ്പെടുകയായിരുന്നു. ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: