പള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂളിലെ സംസ്കൃത അക്കാദമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃത അക്കങ്ങളോടു കൂടിയ കലണ്ടറിന്റെ പ്രകാശന കര്‍മ്മം പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി നിര്‍വഹിച്ചു. കൗണ്‍സില്‍ സെക്രട്ടറി എ.കെ.അഖില്‍ ഏറ്റുവാങ്ങി. രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് വിശിഷ്ടാതിഥിയായിരുന്നു. കൗണ്‍സിലര്‍ ടി.കെ.വവസന്ത, പിടിഎ പ്രസിഡണ്ട് ടി.ജയപ്രകാശ്, എന്‍.വി.പ്രജിത്ത് എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.വി.രമ സ്വാഗതവും യു.കെ.ദിവാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: