പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറ്റ് നേതൃത്വം നല്‍കണം

Tuesday 29 August 2017 11:01 pm IST

  കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ നടക്കുന്ന അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡയറ്റ് മുന്‍കയ്യെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍ദേശിച്ചു. ഡയറ്റിന്റെ ്രേപാഗ്രാം അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.ഡയറ്റിന്റെ പ്രവര്‍ത്തനങ്ങളിലെ മുഖ്യ അജണ്ടയായി പൊതുവിദ്യാഭ്യാസ യജ്ഞം മാറണം. ഓരോ പ്രദേശത്തും അവിടങ്ങളിലെ സാഹചര്യമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അക്കാദമിക് തലത്തിലും പശ്ചാത്തല സൗകര്യ വികസനത്തിലുമുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രധാനമായും നടക്കുന്നത്. ഇതില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഏകോപിത സ്വഭാവം ഉണ്ടാക്കാനുള്ള നേതൃപരമായ പങ്ക് ഡയറ്റ് നിര്‍വഹിക്കണം. പലയിടത്തും കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം മാ്രതമാണ് പരിഗണനയില്‍ വരുന്നത്. അക്കാദമിക് കാര്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ തന്നെ എല്ലായിടത്തും ഒരു പോലെ നടക്കുന്നില്ലെന്ന പ്രശ്‌നവുമുണ്ട്. ഈ പരിമിതി പരിഹരിക്കാന്‍ ഡയറ്റിന്റെ ഇടപെടല്‍ ഗുണം ചെയ്യും.ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജം, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ യു.കരുണാകരന്‍, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.വി.പുരുഷോത്തമന്‍, ആര്‍എംഎസ്എ അസി. പ്രൊജക്ട് ഓഫീസര്‍ കെ.എം.കൃഷ്ണദാസ്, ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡയറ്റിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും പുതിയ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി രൂപരേഖയും ഡയറ്റ് സീനിയര്‍ ലക്ചറര്‍ പി.യു.രമേശന്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.