കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാമാധവന് തന്നെയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. എന്നാല്‍ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം കാവ്യ അല്ലെന്നും സുനി പറഞ്ഞു. നിരവധി തവണ കാവ്യയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സുനി വെളിപ്പെടുത്തി.
മുതിർന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനിയുടെ പ്രതികരണം. മാഡം കാവ്യയാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നല്ലോയെന്നും സുനില്‍ വ്യക്തമാക്കി.
മാഡം ആരാണെന്ന ചോദ്യത്തിന് താൻ അക്കാര്യം കഴിഞ്ഞ ദിവസം പറഞ്ഞതല്ലേ എന്നാണ് സുനി ചോദിച്ചത്. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ തന്റെ മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തുകയായിരുന്നു.
മുതിര്‍ന്ന നടിയെ ആക്രമിച്ച കേസില്‍ അടുത്ത മാസം എട്ടുവരെ സുനിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: