കൊല്ലം: ജില്ലാകളക്ടറായി ഡോ.എസ്.കാര്ത്തികേയന് ചുമതലയേറ്റു. 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പാലക്കാട് അസിസ്റ്റന്റ് കളക്ടറാ(ട്രെയിനി)യാണ് ആദ്യം നിയമിതനായത്. തുടര്‍ന്ന് ഒറ്റപ്പാലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സബ് കളക്ടറായി പ്രവര്‍ത്തിച്ചു. ഹൗസിംഗ് ബോര്‍ഡ് കമ്മീഷണര്‍, ലോട്ടറി ഡയറക്ടര്‍, ഫിഷറീസ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഈറോഡ് സ്വദേശിയായ കാര്ത്തികേയന് മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് ബിരുദം നേടിയശേഷമാണ് സിവില്സര്വീസിലെത്തിയത്. തിരുവനന്തപുരം കളക്ടര്‍ ഡോ.കെ.വാസുകിയാണ്. ഭാര്യ. മക്കള്‍: സയൂരി, സമരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: