കണ്ണൂർ: സ്വാശ്രയ മേഖലയിലെ പ്രതിസന്ധി ഇല്ലാതാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസ് സുപ്രീ കോടതിയിൽ എത്തിയപ്പോൾ ഗവൺമെന്റ് വക്കീൽ മൗനം പാലിക്കുകയായിരുന്നു. കുട്ടികൾക്ക് സർക്കാർ ഗാരന്റി നൽകണം. എൻആർഐ ഫീസിനത്തിൽ അധികമായി വാങ്ങുന്നതിൽ 5 ലക്ഷം രൂപ പാവപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആയോ ബാങ്ക് ഗാരന്റിയായോ നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
5 മാസം കിട്ടിയിട്ടും ഒന്നും ചെയ്യാൻ സർക്കാരിന് സാധിച്ചില്ല. ഇത് സർക്കാരും മാനേജ്മെൻറും തമ്മിലുള്ള ഒത്തുകളിയാണെന്നും രമേശ് ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: