തിരുവനന്തപുരം: പ്രവേശന പരീക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഡോ എം.ടി റെജുവിനെ മാറ്റി. എംഎസ് ജയയാണ് പുതിയ പ്രവേശന പരീക്ഷ കമ്മീഷണര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം.
സ്വാശ്രയമെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന കമ്മീഷറെയും സര്‍ക്കാരിനെയും കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായി വിര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്മീഷണറെ മാറ്റിയതെന്നാണ് വിലയിരുത്തല്‍.
മാനേജ്മെന്റുകളുടെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. പലകോളജുകളെയും സഹായിക്കാനായി നീക്കം നടക്കുന്നുണ്ടെന്നും പരാമര്‍ശിച്ചിരുന്നു. കോടതി വിധികള്‍ വളച്ചൊടിക്കാന്‍ പരീക്ഷാ കമ്മീഷണര്‍ ശ്രമിക്കുകയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. കോടതി വിധികള്‍ നടപ്പാക്കിയില്ലെങ്കില്‍ കമ്മീഷണര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: