കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ്

Wednesday 30 August 2017 3:24 pm IST

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുല്‍ഗന്ദിന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ദല്‍ഹിയിലേയും ബെംഗളൂരുവിലേയും വസതികളിലാണ് റെയ്ഡ്. പരിശോധനയുടെ ഭാഗമായി സര്‍വേകളും നടത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് രണ്ടിനു കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.  ഇതിന്‍റെ ഭാഗമായാണ് വിജയുടെ വസതികളിലും റെയ്ഡ് നടത്തിയത്. ശിവകുമാറിന്റെ വസതികളിലും ബന്ധുകളുടെ വീടുകളിലും നടത്തിയ പരിശോധനകളില്‍ ആദായനികുതി വകുപ്പ് 10 കോടി രൂപ പിടിച്ചെടുത്തിരുന്നു  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.