തിരുവനന്തപുരം: തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു സമീപം സ്ഫോടക വസ്തു കണ്ടെത്തി. ഇന്ന് രാവിലെ ലോട്ടറിക്കച്ചവടം നടത്തുന്ന വ്യക്തിയാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള കാര്‍ഷിക വികസന ബാങ്കിനടുത്തു പടക്ക സമാനമായ സ്ഫോടക വസ്തു കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്നു ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ മറ്റൊന്നും കണ്ടെത്താനായില്ല. ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പ്രദേശത്തു പരിഭ്രാന്തിയുണ്ടായി. എന്നാല്‍ ഇതു ചെറിയ സ്ഫോടക വസ്തു മാത്രമാണെന്നും പരിഭ്രമിക്കേണ്ടതില്ലെന്നും പോലീസ് അറിയിച്ചു. എങ്കിലും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
സ്ഫോടക വസ്തു കണ്ടെത്തിയതിനു സമീപമാണു സിപിഎമ്മിന്റെ ഉപരോധ സമരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: