ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ മുങ്ങിമരിച്ചു

Wednesday 30 August 2017 6:46 pm IST

ഹൂസ്റ്റണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ മുങ്ങിമരിച്ചു. ടെക്‌സസിലെ ബ്രയാന്‍ തടാകത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളാണ് ഹാര്‍വി ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലുംപ്പെട്ട് അപകടത്തിലായത്. ജയ്പൂര്‍ സ്വദേശിയായ നിഖില്‍ ബാട്ടിയ (24) ആണ് മരിച്ചത്. ടെക്‌സസ് എഎം സര്‍വ്വകലാശാല പബ്ലിക് ഹെല്‍ത്ത് പിജി വിദ്യാര്‍ത്ഥിയായിരുന്നു. നിഖില്‍ ബാട്ടിയയും സുഹൃത്തും ബ്രയാന്‍ തടാകത്തില്‍ ഇറങ്ങിയതോടെ അപകടത്തില്‍പ്പെട്ടത്. സുഹൃത്ത് ശാലിനി സിങ് ഗുരതരാവസ്ഥയില്‍ ചികിത്സയിലാണ്. ദല്‍ഹി സ്വദേശിയാണ് ശാലിനി. അപകടത്തില്‍പ്പെട്ട ഇരുവരെയും പോലീസ് സ്ഥലത്തെത്തി രക്ഷിപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ നിഖില്‍ മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു. മലയാളികള്‍ അടക്കം ധാരാളം പേര്‍ താമസിക്കുന്ന ടെക്‌സസിലെ ഹൂസ്റ്റണ്‍ നഗരം ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും വെള്ളത്തിനടിയിലായിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ പെട്ട ഹൂസ്റ്റണിലെ 200 വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.