പുന്നപ്ര: പുന്നപ്ര വടക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഓണസദ്യയില്‍ പങ്കെടുക്കുമ്പോള്‍ വേതനം കിട്ടാത്ത തൊഴിലുറപ്പു തൊഴിലാളികള്‍ പഞ്ചായത്ത് പടിക്കല്‍ ഒഴിഞ്ഞ വാഴയിലകളുമായി സമരം നടത്തി. വിവിധ വാര്‍ഡുകളിലായി 28 പേര്‍ക്ക് ഒരു വര്‍ഷമായി തൊഴിലുറപ്പു കൂലി കിട്ടുന്നില്ല.
കൂലിക്കായി തൊഴിലാളികള്‍ പഞ്ചായത്ത് ഓഫിസിലും ബാങ്കിലും വിവിധ സര്‍ക്കാര്‍ ഓഫിസുകളിലും കയറിയിറങ്ങി മടുത്തു. പഞ്ചായത്ത് സെക്രട്ടറിയും ജനപ്രതിനിധികളും പ്രശ്നത്തിനു പരിഹാരം ഉണ്ടാകാതെ വന്നപ്പോഴാണു സമരവുമായി തൊഴിലാളികള്‍ എത്തിയത്.
സമരക്കാര്‍ക്കു പിന്തുണയുമായി 13-ാം വാര്‍ഡ് പഞ്ചായത്ത് അംഗം വി.എം. ജോണ്‍കുട്ടിയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: