സിപിഎം ജില്ലാ സെക്രട്ടറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു: ബിജെപി

Wednesday 30 August 2017 8:31 pm IST

കണ്ണൂര്‍: അമിത് ഷായുടെ ജാഥ കേരളത്തില്‍ കുഴപ്പമുണ്ടാക്കാനാണെന്ന പി.ജയരാജന്റെ പ്രസ്താവന ജില്ലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂപമെടുക്കുന്ന കോടിയേരി-ജയരാജന്‍ അച്ചുതണ്ടിന്റെ ഗൂഡാലോചനയില്‍ നിന്നുടലെടുത്തതാണ് ജയരാജന്റെ പ്രസ്താവന. കേരളത്തില്‍ സമാധാനം പുലരാന്‍ മുഖ്യമന്ത്രി ശ്രമം നടത്തുമ്പോള്‍ അതിനെ അട്ടിമറിക്കാനും വീണ്ടും കണ്ണൂരിനെ കലാപത്തിലേക്ക് തള്ളിവിടാനുമുള്ള ശ്രമമാണ് കോടിയേരി-ജയരാജന്‍ ഗ്രൂപ്പ് നടത്തുന്നത്. പിണറായിയിലൂടെ ജനരക്ഷായാത്ര കടന്നുപോകുമെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് തടയുമെന്ന ജയരാജന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്. ജന്മാഷ്ടമി നാളില്‍ ബാലഗോകുലത്തിനെതിരെ പ്രതിരോധജാഥ നടത്തുമെന്ന സിപിഎം ജില്ലാ കമ്മറ്റിയുടെ തീരുമാനം ജയരാജന്റെ രാക്ഷസീയ ചിന്തയില്‍ നിന്നുണ്ടായതാണ്. മറ്റ് ജില്ലകളിലൊന്നും പ്രതിരോധജാഥ നടത്താത്തത് എന്തുകൊണ്ടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും പി.സത്യപ്രകാശ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.