കണ്ണൂര്‍: ഹൈന്ദവ ജനതയുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ഇത് തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടിവരുമെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതി മുന്നറിയിപ്പ് നല്കി. ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രക്ക് നേരെ ജില്ലയില്‍ പലഭാഗത്തും സിപിഎം നടത്തിയ അക്രമം കാടത്തമാണ്. സമാജത്തിലെ മുഴുവന്‍ പൗരന്മാര്ക്കും അര്‍ഹതപ്പെട്ടതും ഭരണഘടന അനുശാസിക്കുന്നതുമായ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഭാഗമാകേണ്ട പോലീസും ഭരണകൂടവും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അത്യന്തം അപകടകരമാണെന്നും സമിതി അഭിപ്രായപ്പെട്ടു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ പ്രക്ഷോഭ നടപടികള്‍ സ്വീകരിക്കുമെന്നും യോഗം മുന്നറയിപ്പുനല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: