ചെറുപുഴ: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കേരള ഫുട്ബോള്‍ അസോസിയേഷന്റേയും സ്കോര്‍ലൈന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് ഗ്രൂപ്പിന്റേയും സഹകരണത്തോടെ കാങ്കോലില്‍ ഫുട്ബോള്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. കാങ്കോല്‍ ശിവക്ഷേത്ര മൈതാനിയിലാണ് പരിശീലനം. കേരള ബ്ലാസ്റ്റേഴ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ തോങ് ബോയ് സിങ്ങ്തോയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ പരിശീലകരുടെ സേവനം കണ്ണൂര്‍ ജില്ലയിലെ ഓരോ കേന്ദ്രത്തിലും ലഭിക്കും. ആഴ്ചയില്‍ മൂന്നു ദിവസമാണ് പരിശീലനം. പരിശീലന സ്കൂളിന്റെ ഉദ്ഘാടനം കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം എ.രാജേഷ് അധ്യക്ഷത വഹിച്ചു. ദേശീയ ഫുട്ബോള്‍ വനിതാ കോച്ച് പി.വി.പ്രിയ, കേരളത്തിലെ മികച്ച വനിതാ ഫുട്ബോള്‍ താരം സുബിദ പൂവട്ട എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് സ്കൂള്‍ കണ്ണൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.പ്രശാന്തന്, എന്‍.അബ്ദുള്‍ ഗഫൂര്‍, കെ.രാജന്, നാരായണ മൂത്ത പെരുമാള്‍, റെനി ചെറിയാന്, കെ.ഗണേഷ്, എ.വി.വിജയന് എന്നിവര്‍ പ്രസംഗിച്ചു. രക്ഷിതാക്കളും നാട്ടുകാരും ഫുട്ബോള്‍ പ്രേമികളുമുള്പ്പെടെ നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: