കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. ചെയര്മാന് സി.രാജന് അധ്യക്ഷത വഹിച്ചു. കോണ്‍ട്രാക്ടര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തരമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഭാരവാഹികള്‍ കലക്റ്റര്‍ക്ക് നിവേദനം നല്കി. രക്ഷാധികാരി സി.എച്ച്.അബുബക്കര്‍ ഹാജി, പി.വി.കൃഷ്ണന്, രജിത്ത് നാറാത്ത്, സി.കരിം, രാജേഷ് ശ്യാം എന്നിവര്‍ സംസാരിച്ചു. സി.ശശിധരന് സ്വാഗതവും കെ.എം.അജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: