പയ്യാവൂര്‍: ഇന്നലെയുണ്ടായ കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണ് പാറക്കടവിലെ ആക്കാട്ടുകുടിലില്‍ ചാക്കോയുടെ വീട് അപകടാവസ്ഥയിലായി. വീടിന്റെ പിന്‍ഭാഗം മുഴുവനായും മണ്ണ് വീണ് അവസ്ഥയിലാണ്. കനത്ത മഴ തുടരുന്നതിനാല്‍ ഏത് നിമിഷവും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായേക്കാം എന്ന അവസ്ഥയിലാണ് ഈ കുടുംബം. വര്‍ദ്ധക്യവും രോഗവും മൂലം കിടപ്പിലായ ചാക്കോയും രോഗിയായ ഭാര്യയും ഉള്‍പ്പെടുന്ന കുടുംബം കൂലിപ്പണിക്കാരനായ മകന് ബിനോയിയെ ആശ്രയിച്ചാണ് കഴിയുന്നത്. മണ്ണിടിച്ചില്‍ മൂലം ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: