പാനൂര്‍: കിഴക്കേ ചമ്പാട് വാലാല്‍ ശ്രീ ശാക്തേയദേവിക്ഷേത്രത്തില് ചണ്ഡികാ ഹോമം നാളെ നടക്കും. അത്യപൂര്‍വമായി മാത്രം ക്ഷേത്രങ്ങളില്‍ നടക്കുന്ന ചണ്ഡികാഹോമത്തിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം പ്രധാന ആചാര്യനും തന്ത്രിയുമായ മഞ്ജുനാഥ അഡിഗയാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുക. നൂറു കണക്കിനാളുകള്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ ചണ്ഡികാഹോമത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മൂകാംബികാ ക്ഷേത്രം തന്ത്രിയെത്തുന്നതിനാല് സുരക്ഷാ ക്രമീകരണങ്ങളൊരുക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശവുണ്ട്.
ഇന്ന് ഉച്ചയോടെ ക്ഷേത്രത്തിലെത്തുന്ന യജ്ഞാചാര്യന്‍ മഞ്ജുനാഥ അഡിഗയെ പൂര്‍ണ്ണ കുംഭത്തോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. വൈകീട്ട് കലശസ്ഥാപനപൂജ, ലളിതാസമര്പ്പണഅര്ച്ചന, കുങ്കുമഹോമം, ലഷ്മി, കാളി, സരസ്വതി ഐക്യരൂപേണപൂജ. ദീപാരാധന, കഷായതീര്ത്ഥവിതരണം, പ്രസാദഊട്ട് എന്നിവയും,
നാളെ രാവിലെ മഹാഗണപതിഹോമത്തിന് ശേഷമാണ് ചണ്ഡികാഹോമം ആരംഭിക്കുക. നവഗ്രഹഹോമം, പൂര്‍ണ പദസമര്പ്പണം, പുഷ്പാഞ്ജലി, സാമൂഹികാര്ച്ചന എന്നിവയും നടക്കും. അന്നുതന്നെ നടക്കുന്ന വിദ്യാരംഭം, നാമകരണം, വിവാഹം സന്താനലബ്ധി എന്നിവയ്ക്കായി കുമാരിപൂജ, ദീര്‍ഘസുമംഗലീഭാഗ്യം, ദാമ്പത്യസ്നേഹം എന്നിവയ്ക്കായി നടത്തുന്ന സുമംഗലീപൂജ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ ക്ഷേത്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: