ചെറുപുഴ: ദക്ഷിണ മേഖലാ ഷൂട്ടിംങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി ശിഖ ഉണ്ണി നേടിയത് മൂന്നു സ്വര്‍ണ്ണവും ഒരു വെങ്കലവും. 50 മീറ്റര്‍ പ്രോണ്‍, 50 മീറ്റര്‍ ത്രീ പൊസിഷന്‍ എന്നീ ഇനങ്ങളിലാണ് ശിഖനേട്ടം കൊയ്തത്. ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ഷൂട്ടിംങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ശിഖ. പാലക്കാട് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ആറ് മെഡലുകള്‍ ശിഖ കരസ്ഥമാക്കിയിരുന്നു.
ഷൂട്ടിംങിനു പുറമെ റോളര്‍ സ്കേറ്റിംങിലും രാജ്യാന്തര സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. നാഷണല്‍ സ്കൂള്‍ ഗെയിംസില്‍ സിബിഎസ്സി സ്കൂള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചാണ് നേട്ടം കൊയ്തത്. 2017 ജൂണില്‍ ചണ്ഡിഗഢില്‍ നടന്ന റോള്‍ ബോള്‍ ഫെഡറേഷന് കപ്പില്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു. കണ്ണൂര്‍ ജില്ലാ റൈഫിള്‍ ക്ലബ്ബില്‍ പരിശീലനം തുടങ്ങിയ ശിഖ കൂടുതല്‍ സൗകര്യങ്ങള്‍ കണ്ണൂര്‍ റേഞ്ചില്‍ ഇല്ലാത്തതിനാല്‍ ഇടുക്കി ജില്ലാ റൈഫിള്‍ ക്ലബിലാണ് പരിശീലനം നടത്തുന്നത്. നാല് വര്‍ഷം മുന്‍പാണ് ഷൂട്ടിംങ് പരിശീലിക്കാന്‍ ആരംഭിച്ചത്. ഇപ്പോള്‍ ദേശീയ ക്വാളിഫിക്കേഷന്‍, റിനൗഡ് ഷൂട്ടര്‍ എന്നീ ബഹുമതികള്‍ക്ക് അര്‍ഹയാണ്. കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി സ്പോര്‍ട് വെപ്പണ്‍ ലൈസന്‍സ് നേടിയത് ശിഖയാണ്. 10 മീറ്റര്‍ എയര്‍ റൈഫിള്‍, 50 മീ. പ്രോണ്‍, 50 മീ ത്രീ പൊസിഷന്‍ എന്നിവയാണ് ശിഖയുടെ ഇനങ്ങള്‍. മിലന് ജയിംസാണ് പരിശീലകന്. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ സ്വദേശിയായ പാമ്പയ്ക്കല്‍ ഉണ്ണിയുടെയും ഡാലിയ ഉണ്ണിയുടെയും മകളാണ് ശിഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: