കുറവിലങ്ങാട്: എസ്എന്‍ഡിപി യോഗം ശാഖാ നമ്പര്‍ 5353ന്റെ ആഭിമുഖ്യത്തില്‍ ശിവഗിരിയിലെ ഗുരുദേവ പ്രതിമാ പ്രതിഷ്ഠ കനകജൂബിലിയുടെ ഭാഗമായുള്ള ഭവനസന്ദര്‍ശനത്തിന്റെ ഉദ്ഘാടനവും, പ്രാര്‍ത്ഥന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികളുടെ തുടക്കവും കോഴായിലുള്ള ശാഖാ യോഗത്തില്‍ നടന്നു. കടുത്തുരുത്തി എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശേരില്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് അനില്‍കുമാര്‍ അദ്ധ്യനായി.
പ്രാര്‍ത്ഥന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭവനസന്ദര്‍ശനത്തിന്റെ ഉദ്ഘാടനവും യൂണിയന് സെക്രട്ടറി എന്‍.കെ. രമണന് നിര്‍വ്വഹിച്ചു. ഗുരുദേവ പ്രതിഷ്ഠ കനകജൂബിലി ശാഖാതല ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എയും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലിയും നിര്‍വഹിച്ചു. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന് കനകജൂബിലി സന്ദേശം നല്കി. യൂണിയന് വൈസ് പ്രസിഡന്റ് കെ.കെ. സച്ചിദാന്ദന് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. യോഗം ബോര്‍ഡ് മെമ്പര്‍ സി.എം. ബാബു മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: