ആലപ്പുഴ: ഓണം, ബക്രീദ് ആഘോഷങ്ങളുടെ മുന്നോടിയായി ആരോഗ്യവകുപ്പ് ‘ഹെല്‍ത്തി കേരള’യുടെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 104 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യനിയമപ്രകാരം നോട്ടീസ് നല്കി. 6,000 രൂപ പിഴ ഈടാക്കി.
ജില്ലയിലെ 65 കശാപ്പുശാലകള്‍, 63 പശു ഫാം, 178 കോഴി ഫാം, നാലുപന്നി ഫാം, 98 കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ശരിയായ മാലിന്യസംസ്കരണത്തിന്റെ അഭാവം, വൃത്തിഹീനമായ സാഹചര്യം, പകര്‍ച്ചവ്യാധി സാധ്യതകള്‍, ഓടകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയത്, കൊതുകിന്റെ ഉറവിടങ്ങള്‍ കാണപ്പെട്ടത് തുടങ്ങി ജനങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തിയ 104 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.
അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയ്ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശിപാര്‍ശ നല്കി. പൊതുസ്ഥലത്ത് പുകവലിച്ച എട്ടുപേരില്‍ നിന്ന് പിഴ ഈടാക്കി. ഹോട്ടലുകള്‍, ബേക്കറികള്‍, റസ്റ്റോറന്റുകള്‍ ബാറുകള്‍, സോഡാ ഉത്പന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: