കണ്ണൂര്‍: ചെറുകിട വ്യവസായങ്ങള്‍ക്ക് നാല്ശതമാനം നിരക്കില്‍ ബാങ്ക് വായ്പ നല്‍കണമെന്നും കാര്‍ഷിക മേഖലക്ക് നല്കുന്ന ഇളവുകളും പ്രോത്സാഹനങ്ങളും ചെറുകിട വ്യവസായങ്ങള്‍ക്കും നല്‍കണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മറ്റി വാര്‍ഷിക പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൊതുയോഗം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജോസഫ് പൈക്കര അധ്യക്ഷതവഹിച്ചു. ഒ.മൂസാന്‍കുട്ടി, എം.ഒ.ജോസ്കുമാര്‍, കെ.രാമദാസ്, തോമസ് മാത്യു, മൂര്‍ക്കോത്ത് രാധാകൃഷ്ണന്, സി.പ്രമോദ്, കെ.പ്രേമരാജന്‍, എ.സുന്ദര്രാജന്, എം.ഭാസ്കരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: