കണ്ണൂര്‍: കേരളാ പട്ടികജാതി പട്ടികവര്‍ഗ്ഗ ഐക്യവേദി കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അയ്യങ്കാളി ജന്മദിനാഘോഷം ബിജെപി ദേശീയസമിതിയംഗം പി.കെ.വേലായുധന് ഉദ്ഘാടനം ചെയ്തു. കെ.ഷംന, സുവര്‍ണ്ണരാജ്, പി.കെ.പ്രേംകുമാര്‍, എ.മോഹനന്, പള്ളിപ്രം മുകുന്ദന്, പ്രീത തുടങ്ങിയവര്‍ സംസാരിച്ചു. അയ്യങ്കാളിയുടെ ഛായാചിത്ര പ്രചരണത്തിന്റെ ഉദ്ഘാടനം പ്രൊഫ.രാജ്മോഹന്‍ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: