കണ്ണൂര്‍: ഇന്നലെ നടന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് മുന്നേറ്റം. വിവിധ കോളേജുകളില്‍ നിരവധി സീറ്റുകള്‍ നേടിയ എബിവിപി വിവിധ കോളേജുകളില്‍ വോട്ടുകളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. പല സീറ്റുകളും നിസ്സാര വോട്ടുകളുടെ വ്യത്യാസത്തിലാണ് എബിവിപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്.
ആലക്കോട് മേരിമാത കോളേജില്‍ ആദ്യമായി എബിവിപി രണ്ട് സീറ്റില്‍ വിജയം നേടി. ഒന്നാം വര്‍ഷ പിജി എംകോം വിദ്യാര്‍ത്ഥി ശരത് (ക്ലാസ് പ്രതിനിധി) മൂന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥി ശ്രീരാജ് (ക്ലാസ് പ്രതിനിധി) എന്നിവരാണ് എബിവിപി സ്ഥാനാര്‍ത്ഥികളായി വിജയിച്ചത്. തോട്ടട എസ്എന്‍ കോളേജിലും രണ്ട് സീറ്റില്‍ എബിവിപി പ്രതിനിധികള തെരഞ്ഞെടുക്കപ്പെട്ടു. മുട്ടന്നൂര് കോണ്‍കോര്‍ഡ് കോളേജില്‍ ഒരു സീറ്റില്‍ എബിവിപി വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: