ചങ്ങനാശേരി: നഗരത്തിലും സമീപ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്നയുവാവിനെ എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പിടികൂടി. തൃക്കൊടിത്താനം പ്ലാപറമ്പില്‍ തെക്കേതില്‍ അനീഷ്കുമാര്‍ (32)ആണ് പിടിയിലായത്.
തമിഴ്നാട് കമ്പം ഭാഗത്ത് നിന്നും കഞ്ചാവ് എത്തിച്ചാണ് കച്ചവടം നടത്തുന്നതെന്ന് എക്സൈസിനോട് അനീഷ് പറഞ്ഞു. വധശ്രമ കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇയാളില്‍ നിന്ന് 350 ഗ്രാം കഞ്ചാവ്, പെപ്പര്‍ സ്പ്രേ, വടിവാള്‍ എന്നിവ കണ്ടെടുത്തു. ബൈക്കില്‍ ചുറ്റി നടന്നാണ് കഞ്ചാവ് വില്‍പ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: