തിരുവനന്തപുരം: കെപിസിസി ഓഫീസ് മതിലില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്റര്‍. ജനപ്രിയ മുഖ്യമന്ത്രി ചമയുന്ന ഉമ്മന്‍ചാണ്ടി പാര്‍ട്ടി പുനഃസംഘടനയെ അട്ടിമറിക്കുകയാണെന്ന് പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു.
തനിക്ക് ശേഷം പ്രളയമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കോതമംഗലത്ത് നഴ്സിംഗ് സമരത്തില്‍ കേസെടുത്ത മുഖ്യമന്ത്രിക്ക് കാലം മാപ്പു നല്‍കില്ല. സമരം ചെയ്ത നഴ്സുമാരെ കള്ളക്കേസില്‍ കുടുക്കിയ വര്‍ഗീയവാദിയാണ് മുഖ്യമന്ത്രിയെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: