യുവാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; ഒരാള്‍ പിടിയിലായതായി സൂചന

Wednesday 30 August 2017 9:21 pm IST

പരപ്പനങ്ങാടി: യുവാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കൊടക്കാട് ആലിന്‍ചുവട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പാലത്തിങ്ങല്‍ തയ്യില്‍ ലീജീഷിനെയാണ് പിന്തുടര്‍ന്നെത്തിയ ഇന്നോവ കാര്‍ ഇടിച്ചു വീഴ്ത്തിയത്. റോഡില്‍ തെറിച്ചുവീണ ലിജീഷിനെ കാര്‍ പിന്നോട്ടെടുത്ത് കാര്‍ കയറ്റി കൊല്ലാാനും ശ്രമമുണ്ടായി. പക്ഷേ നാട്ടുകാര്‍ ഓടിക്കൂടിയത് കാരണം അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. കൊടിഞ്ഞി ഫൈസല്‍ വധ ഗൂഢാലോചന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവിന് നേരെയുണ്ടായ അക്രമത്തില്‍ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തിരുര്‍ സ്വദേശി വിപിനെ മതതീവ്രവാദികള്‍ കൊലപ്പെടുത്തിയതിന് ശേഷമാണ് ഈ കേസ് പോലീസ് ഗൗരവത്തിലെടുത്തത്. എട്ട് മാസം മുമ്പ് ചെട്ടിപ്പടിയിലെ ഡ്രൈവിങ്ങ് പരിശീലന കേന്ദ്രവും വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച കേസിലും ഇതോടെ തുമ്പുണ്ടാകുമെന്നാണ് കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.