സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്

Wednesday 30 August 2017 9:22 pm IST

വളാഞ്ചേരി: വലിയകുന്ന് അങ്ങാടിക്ക് സമീപം കോട്ടപ്പുറം പാടത്ത് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്. വളാഞ്ചേരിയില്‍ നിന്ന് പട്ടാമ്പിയിലേക്ക് പോകുന്ന സ്വകാര്യ ബസും എതിരെ വന്ന ചരക്ക് ലോറിയുമാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ പുന്നത്തല മങ്ങാട്ടു ഇല്ലത്ത് വളപ്പില്‍ മൂസ(56), തൊഴുവാനൂര്‍ കായല്‍മത്തില്‍ മൊയ്തീന്‍ കുട്ടി(54), പൊന്‍ മുണ്ടം പൈനാട്ട് മുഹമ്മദ് ഉനൈസ്(18), എടയൂര്‍ നോര്‍ത്ത് വളപ്പില്‍തൊടി രമേഷ്(33), കരേകാട് വടക്കേപീടികക്കല്‍ ശുഹൈബ്(24), തൊഴുവാനൂര്‍ നടക്കാവില്‍ നിഷാദ്(25) സി.കെ.പാറ കുമ്മനാട്ട് ലക്ഷ്മി(38), കുളത്തൂര്‍ ചക്കിട്ടപറമ്പില്‍ ഉമ്മര്‍(61), വളാഞ്ചേരി പാലാറ ജലീസ് ജമാല്‍(25), കൊട്ടാരം നടുതൊടി സഹീര്‍(21) വെട്ടം പാറമ്മല്‍ പറമ്പില്‍ മുസ്തഫ(30), പറവന്നൂര്‍ മുഹമ്മദ് സലീഖ്(25), ചോറ്റൂര്‍ മാണിയം കാവില്‍ മുകേഷ്(28) വെണ്ടല്ലൂര്‍ മല്ലപ്പള്ളി പ്രിയ(30), വൈലത്തൂര്‍ കള്ളിക്കല്‍ മൊയ്തീന്‍(42), ലോറി ഡ്രൈവര്‍ കൂരാച്ചിപ്പടി സുബ്രമണ്യന്‍(43) എന്നിവരെ വളാഞ്ചേരി നടക്കാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.