ഇടുക്കി: ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ജില്ലാ, താലൂക്കുതല സ്ക്വാഡുകള്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. 20 റേഷന്‍കടകള്‍ പരിശോധിക്കുകയും അഞ്ച് റേഷന്‍കടകളില്‍ ക്രമക്കേട് കണ്ടെത്തി. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയ പീരുമേട് താലൂക്കിലെ 106-ാം നമ്പര്‍ റേഷന്‍കടയുടെ അംഗീകാരം താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. സ്ക്വാഡുകളുടെ പരിശോധന വരും ദിവസങ്ങളിലും നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അിറയിച്ചു. പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ കോയാന്, തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: