മുട്ടം: മുട്ടം ജില്ലാ കോടതി റോഡ് തകര്‍ന്നതിനാല്‍ ഇത് വഴിയുള്ള യാത്ര ദുരിതമായി. ഈ റോഡ് ടാര്‍ ചെയ്തിട്ട് ഒന്നര വര്‍ഷമാകുന്നതേയുള്ളൂ. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നിരവധിയായ നിവേദനങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഒന്നര വര്‍ഷം മുമ്പ് ഈ റോഡ് നന്നാക്കിയത്.
ജില്ലാ കോടതിയുള്‍പ്പടെ പതിനാറോളം കോടതികള്‍, ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജ്,ഐഎച്ച്ആര്‍ഡിയുടെ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, വ്യവസായ പ്ലോട്ട് ,വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കുള്ള ആയിരക്കണക്കിന് ആളുകള്‍ നിത്യവും ഉപയോഗിക്കുന്ന റോഡാണ് ഈ അവസ്ഥയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: