ഗുരുദേവ ജയന്തി ആഘോഷം

Wednesday 30 August 2017 9:40 pm IST

  തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ആഘോഷം ജില്ലയില്‍ വമ്പിച്ച പരിപാടികളോടെ ശ്രീനാരായണ ധര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കും. ഇടുക്കി നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10 ന് വര്‍ണശബളമായ ജയന്തി ഘോഷയാത്ര നടക്കും. തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാളില്‍ ചേരുന്ന മതസൗഹാര്‍ദ്ദസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍ ജയന്തി സന്ദേശം നല്‍കും. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എസ്.എന്‍. ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും. വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പി.എന്‍. വിജയന്‍ യൂത്ത്മൂവ്‌മെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. നെടുങ്കണ്ടം ഇമാം അല്‍ഹാസീസ് എംഎസ്എം മൂസാ നെജിമി, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ. ജോസഫ് തച്ചുകുന്നേല്‍, എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എം.ആര്‍. രവീന്ദ്രന്‍നായര്‍, ഗുരുധര്‍മ്മ പ്രചരണ സഭ ട്രഷറാര്‍ ടി.വി. രാജേന്ദ്രന്‍, സിന്ധു സജീവ്, യൂണിയന്‍ സെക്രട്ടറി സി. രാജു, ശോഭനാ മണി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ചതയസദ്യയും കലാപരിപാടികളും അരങ്ങേറും. ഉടുമ്പന്‍ചോല ശാഖയുടെ ആഭിമുഖ്യത്തില്‍ രാവിലെ 11.00 മണിക്ക് ടൗണില്‍ ചതയദിന ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് ഉടുമ്പന്‍ചോല ടൗണില്‍ ചേരുന്ന ജയന്തി സമ്മേളനം സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍ ഉദ്ഘാടനം ചെയ്യും. വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പി.എന്‍. വിജയന്‍ ചതയ ദിന സന്ദേശം നല്‍കും. യൂണിയന്‍ പ്രസിഡന്റ് എന്‍. ലക്ഷ്മണന്‍ അധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി കെ.കെ. രഘു, യൂണിയന്‍ ട്രഷറര്‍ ടി.ജി. ശ്രീധരന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് ശിവദാസന്‍, യൂണിയന്‍ ജോയിന്റ് സെക്രട്ടറി മനോജ് എന്നിവര്‍ പ്രസംഗിക്കും. രാജകുമാരി ടൗണില്‍ ശാന്തമ്പാറ, ആനച്ചാല്‍, ഉപ്പാറ, രാജകുമാരി എന്ന ീ ശാഖകളുടെ സംയുക്താഭിമുഖ്യത്തില്‍ 2ന് പഞ്ചായത്ത് മൈതാനിയില്‍ നിന്നും ചതയദിന ഘോഷയാത്ര ആരംഭിക്കും. 3ന് ചേരുന്ന പൊതുസമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റി അംഗം കെ.റ്റി. രാജപ്പന്‍ അമ്പലപ്പുഴ ചതയദിന സന്ദേശം നല്‍കും. സ്വാഗതസംഘം ചെയര്‍മാന്‍ വി.വി. രാമചന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി കെ.കെ. രഘു, യൂണിയന്‍ പ്രസിഡന്റ് എന്‍. ലക്ഷ്മണന്‍ പി.കെ. ബിജു പുള്ളോലില്‍, പി.എസ്. ശശി ഉപ്പാര്‍, സോമന്‍ ആനച്ചാല്‍, ശശികുമാര്‍ കനകപ്പലം, പി.എസ്. രാജന്‍ ഉപ്പാര്‍, വനിതാ സംഘം സംസ്ഥാന കമ്മിറ്റിയംഗം സുവര്‍ണ്ണ പി.എസ്, വനിതാ സംഘം പ്രസിഡന്റ് സുനിതാ സജി എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.