ഓണപ്പതിപ്പ് വായനക്കാര്‍ക്ക് സമര്‍പ്പിച്ചു

Thursday 31 August 2017 12:08 am IST

ജന്മഭൂമി ഓണപ്പതിപ്പ് എറണാകുളം പ്രസ്‌ക്ലബില്‍ ഗസ്റ്റ് എഡിറ്റര്‍ എം.വി. ബെന്നി, മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍, പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കവി പി.ഐ. ശങ്കരനാരായണന്‍ എന്നിവര്‍ പ്രകാശനം ചെയ്യുന്നു

കൊച്ചി: ജന്മഭൂമി ഓണപ്പതിപ്പ് പുറത്തിറങ്ങി. ആറ് എഡിഷന്‍ കേന്ദ്രങ്ങളിലായിരുന്നു പ്രകാശനം. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നിങ്ങനെ നാല് ഭാഗങ്ങളായി 900 ലേറെ പേജുകളാണ് ഓണപ്പതിപ്പിനുള്ളത്. വില 150 രൂപ.

എറണാകുളം പ്രസ്‌ക്ലബില്‍ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍, കവി പി.ഐ. ശങ്കരനാരായണന്‍, ഓണപ്പതിപ്പ് ഗസ്റ്റ് എഡിറ്റര്‍ എം.വി. ബെന്നി, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍ എന്നിവരാണ് പ്രകാശനം നിര്‍വഹിച്ചത്. ഡിജിഎം കെ.എം. ശ്രീദാസ് നന്ദി പറഞ്ഞു.
തിരുവനന്തപുരത്ത് കേസരി ഹാളില്‍ ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, റിച്ചാഡ് ഹെ എംപി, കെ. രാമന്‍പിള്ള, പി. നാരായണക്കുറുപ്പ്, സംവിധായകന്‍ രാജസേനന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

കോട്ടയത്ത് ജസ്റ്റിസ് കെ.ടി. തോമസ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. സി. ഐ. ഐസക്, ജന്മഭൂമി ഡയറക്ടര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാര്‍ എന്നിവര്‍ പ്രകാശനം നിര്‍വഹിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ് ഹാളില്‍, കണ്ണൂര്‍ കൃഷ്ണ ജ്വല്‍സ് സിഇഒ ഡോ. സുനിത.ആര്‍ നായര്‍, സുനിത ഫര്‍ണ്ണിച്ചര്‍ എംഡി നാരായണന്‍കുട്ടി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് മഹേഷ്ചന്ദ്ര ബാലിഗ, ജന്മഭൂമി ഡയറക്ടര്‍ അഡ്വ. കെ.കെ. ബാലറാം എന്നിവരാണ് ഓണപ്പതിപ്പ് പുറത്തിറക്കിയത്. ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലേഖകന്‍ ഗണേഷ് മോഹന്‍ നന്ദി പറഞ്ഞു.

തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ പ്രശസ്ത സംഗീതജ്ഞന്‍ ഡോ. ശ്രീവത്സന്‍ ജെ. മേനോന്‍ പ്രകാശനം നിര്‍വ്വഹിച്ചു. കഥാകൃത്ത് തൃശിവപുരം മോഹനചന്ദ്രന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. ജന്മഭൂമി പ്രിന്ററും പബ്ലിഷറുമായ വി.ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു.  കോഴിക്കോട്ട് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ പ്രകാശനം നിര്‍വഹിച്ചു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു.

സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍, കെയുഡബ്ല്യുജെ നിയുക്ത സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി. പി. ജയചന്ദ്രന്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡന്റ് കെ.ടി. രഘുനാഥ് എന്നിവര്‍ ഓണപ്പതിപ്പ് ഏറ്റുവാങ്ങി. അസി. മാര്‍ക്കറ്റിംഗ് മാനേജര്‍ കെ. സുരേന്ദ്രന്‍ സ്വാഗതവും പി. ഷിമിത്ത് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.