മധുര: തമിഴ്നാട്ടില്‍ ബ്ലൂ വെയ്ല് കളിച്ചിരുന്ന കോളജ് വിദ്യാര്‍ഥി വീട്ടില്‍ തൂങ്ങിമരിച്ചു. തിരുമംഗലത്തിനു സമീപം മൊട്ടമലയിലാണു സംഭവം. ബി.കോം വിദ്യാര്‍ഥിയായ ജെ. വിഗ്നേഷ്(19) ആണു ബുധനാഴ്ച ജീവനൊടുക്കിയത്. മധുര മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് വിഗ്നേഷ്.
വിഗ്നേഷിന്റെ കൈയില്‍ കോറിയിട്ടുള്ള മുറിപ്പാട് ബ്ലു വെയ്ല് ഗെയിമുമായി ബന്ധപ്പെട്ടതാണെന്നു പോലീസ് സ്ഥിരീകരിച്ചു. ബ്ലു വെയ്ല് ഗെയിമിനെ സംബന്ധിച്ച് എഴുതിയ കുറിപ്പും വിഗ്നേഷിന്റെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്തു.
വിഗ്നേഷ് ബ്ലു വെയ്ല് ഗെയിം കളിച്ചിരുന്നതായി സഹപാഠികളും പോലീസിനു മൊഴി നല്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: