മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 21 മരണം

Thursday 31 August 2017 9:50 pm IST

  മുംബൈ: അധോലോക ക്രിമിനലും കൊടുംഭീകരനുമായ ദാവൂദ് ഇബ്രാഹിം മുന്‍പ് ഒളിച്ചു താമസിച്ചിരുന്ന മുംബൈയിലെ കെട്ടിടം തകര്‍ന്ന് 21 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. പക്‌മോഡിയയിലെ ജെജെ നഗറിനു സമീപത്തുണ്ടായിരുന്ന അഞ്ചുനില കെട്ടിടം ഇന്നലെ രാവിലെ 8.30 ഓടെയാണ് തകര്‍ന്നു വീണത്. 30 പേരോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ അകപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 117 വര്‍ഷം പഴക്കമുള്ള കെട്ടിടം ജീര്‍ണ്ണാവസ്ഥയിലായിരുന്നു. നിലവില്‍ സെയ്ഫീ ബുര്‍ഹാനി അപ് ലിഫ്റ്റ്‌മെന്റ് ട്രസ്റ്റ് (എസ്ബിയുടി) ഏറ്റെടുത്ത് പുനര്‍വികസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഒമ്പതോളം കുടുംബങ്ങളാണ് ഇതില്‍ താമസിച്ചിരുന്നത്. അപകടമറിഞ്ഞ് ദാവൂദിന്റെ ബന്ധു സംഭവ സ്ഥലം സന്ദര്‍ശിച്ചു. കെട്ടിടത്തില്‍ പ്ലേ സ്‌കൂള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുട്ടികളെ ഇതുവരെ ലഭിച്ചിട്ടില്ല. ആറ് ഗോഡൗണുകളും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ക്രീറ്റ് പാളികള്‍ക്കടിയിലാണ് ആളുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതിനാല്‍ ക്രെയിനുകളും ജെസിബിയും ഉപയോഗിച്ചാണ് ഇവരെ പുറത്തെടുത്തത്. മഹാരാഷ്ട്ര വ്യവസായിക വകുപ്പ് മന്ത്രി സുഭാഷ് ദേശായി സംഭവ സ്ഥലം സന്ദര്‍ശിച്ച് സ്ഥിഗതികള്‍ മനസ്സിലാക്കി. ജൂലെ 25ന് ഘാട്‌ക്കോപ്പറില്‍ കെട്ടിടം തകര്‍ന്ന് 17 പേര്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.