മുംബൈയില്‍ കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

Thursday 31 August 2017 11:01 am IST

മുംബൈ: മുംബൈയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കാണാതായ പ്രശസ്ത ഡോക്ടര്‍ ദീപക് അമരാപുര്‍കറി(58)ന്റെ മൃതദേഹം കണ്ടെത്തി. വോര്‍ളി തീരദേശത്തെ ഓവുചാലില്‍ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മുംബൈ ആശുപത്രിയിലെ മുതിര്‍ന്ന ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ആയിരുന്നു ഡോക്ടര്‍ ദീപകിനെ ചൊവ്വാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. വീടിനു സമീപം കാര്‍ നിര്‍ത്തിയശേഷം വെള്ളത്തിലേക്ക് ഇറങ്ങി പോകുന്നത് ആളുകള്‍ കണ്ടിരുന്നെന്നാണ് പറയുന്നത്. അദ്ദേഹം ഒരു മാന്‍ ഹോളില്‍ വീഴുന്നത് ആളുകള്‍ കണ്ടിട്ടുണ്ട്. മാന്‍ഹോളിന്റെ സമീപത്തുനിന്ന് അദ്ദേഹത്തിന്റെ നിലവിളി ആളുകള്‍ കേട്ടിരുന്നെന്നും എന്നാല്‍, ആ സമയത്ത് ആര്‍ക്കും പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ സുനില്‍ ദശമുഖ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.