കെഎസ്‌ആര്‍ടി ബസില്‍ യാത്രക്കാരെ കൊള്ളയടിച്ചു

Thursday 31 August 2017 11:02 am IST

കോഴിക്കോട്: കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ കെഎസ്‌ആര്‍ടി ബസില്‍ യാത്രക്കാരെ കൊള്ളയടിച്ചു. പുലര്‍ച്ചെ 2.45 ഓടെ ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ചന്നപ്പട്ടണയ്ക്കു സമീപത്ത് വെച്ച്‌ ബൈക്കിലെത്തിയ നാലംഗ സംഘമാണ് ബസിനുള്ളില്‍ കയറി മോഷണം നടത്തിയത്. യാത്രക്കാരുടെ കഴുത്തില്‍ കത്തി വെച്ച്‌ ഭീഷണിപ്പെടുത്തി പണം, സ്വര്‍ണം എന്നിവ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങിച്ചെടുത്തു. നിരവധി യാത്രക്കാര്‍ക്ക് സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും തന്നെ ഉറക്കത്തിലായിരുന്നു. ഡ്രൈവര്‍ മൂത്രമൊഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോഴാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ബഹളം കേട്ട് ഡ്രൈവര്‍ ഓടിയെത്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കവര്‍ച്ചക്കാര്‍ ഇറങ്ങിയോടി തുടര്‍ന്ന് ഡ്രൈവര്‍ ബസ് ചന്നപട്ടണ പോലീസ് സ്റ്റേഷനിലെത്തിച്ചു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റ് ബസുകളില്‍ ബെംഗളുരുവിലെത്തിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.