പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജിന്റെ ധീരബലിദാനത്തിന്റെ മൂന്നാം വാര്‍ഷികം ഇന്ന്. സംഘടനാസ്വാതന്ത്ര്യത്തിനും അതിജീവനത്തിനുമായി പോരാടി വീരമൃത്യു വരിച്ച മനോജിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്നില്‍ ഇന്ന് നാട് പ്രണാമമര്‍പ്പിക്കും . 2014 സെപ്തംബര്‍ 1 നായിരുന്നു സിപിഎം കൊലയാളി സംഘം മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
തന്റെ സഹജമായ പുഞ്ചിരിയുമായി സംഘപ്രവര്‍ത്തനം കതിരൂര്‍ മേഖലയില്‍ വ്യാപിപ്പിച്ച മനോജ് ആര്‍എസ്എസിന്റെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. ബലിദാന വാര്‍ഷിക ദിനമായ ഇന്ന് കാലത്ത് 8 മണിക്ക് കതിരൂര്‍ ഡയമണ്ട് മുക്കിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടക്കും. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്.സേതുമാധവന് സാംഘിക്കില്‍ അനുസ്മരണ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: