തിരുവനന്തപുരം: കര്‍ണാടകയിലെ ചിക്കനെല്ലൂരില്വച്ച് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപ്പെട്ടു. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം കൊള്ളയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തുമെന്ന് കര്‍ണാടക ഡിജിപി ഉറപ്പു നല്‍കിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. മലയാളി യാത്രക്കാരുടെ സുരക്ഷയ്ക്ക് പട്രോളിംഗ് ശക്തമാക്കുമെന്നു കര്‍ണാടക, തമിഴ്നാട് ഡിജിപിമാര്‍ ഉറപ്പുനല്‍കിയതായും ബെഹ്റ അറിയിച്ചു.
കോഴിക്കോട് നിന്നും ബംഗളുരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസിലാണ് നാലംഗസംഘം ആയുധങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: