കൊളംബോ: ഏകദിന ക്രിക്കറ്റിലെ സെഞ്ചുറി കണക്കില്‍ കോഹ്ലിക്ക് മുന്നില്‍ ഇനി പോണ്ടിംഗും സച്ചിനും മാത്രം. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ നേടിയ സെഞ്ചുറിയോടെയാണ് കോഹ്ലി ഈ നേട്ടത്തിന് ഉടമയായത്.
കരിയറിലെ 29-ാം ഏകദിന സെഞ്ചുറി കുറിച്ച കോഹ്ലി ശ്രീലങ്കയുടെ ഇടംകൈയന്‍ ബാറ്റ്സ്മാന് സനത് ജയസൂര്യയെയാണു പിന്തള്ളിയത്. 30 ഏകദിന ശതകങ്ങളുള്ള റിക്കി പോണ്ടിംഗും 49 ശതകങ്ങളോടെ സച്ചിന് തെണ്ടുല്‍ക്കറുമാണ് കോഹ്ലിക്ക് മുന്നിലുള്ളത്.
193 മത്സരങ്ങളില്‍നിന്നാണ് കോഹ്ലി 29 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. 375, 463 എന്നിങ്ങനെയാണ് പോണ്ടിംഗ്, സച്ചിന് എന്നിവര്‍ക്കു കരിയറിലെ മൊത്തം സെഞ്ചുറി നേട്ടത്തിലേക്ക് എത്താന്‍ വേണ്ടിവന്ന ഏകദിനങ്ങള്‍.
നാലാം ഏകദിനത്തില്‍ ലങ്കന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച കോഹ്ലി 77 പന്തുകളില്‍നിന്നാണ് സെഞ്ചുറി തികച്ചത്. പുറത്താകുന്നതിനു മുമ്പ് 96 പന്തില്‍ 131 റണ്‍സ് അക്കൗണ്ടില്‍ ചേര്‍ക്കാന്‍ കോഹ്ലിക്ക് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: