ചെന്നൈ: ഭാരതത്തിന്റെ എട്ടാമത് ഗതിനിര്‍ണ്ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് ഒന്ന് എച്ച് വിക്ഷേപണം പരാജയം. വിജയക്കുതിപ്പുകള്ക്കിടെ ഏറെക്കാലത്തിനു ശേഷമാണ് ഐഎസ്ആര്‍ഒയ്ക്ക് തിരിച്ചടി നേരിടുന്നത്.
ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി സി 39 റോക്കറ്റിലായിരുന്നു വിക്ഷേപണം. സുരക്ഷിതമായി ഭ്രമണപഥത്തില്‍ എത്തിച്ചെങ്കിലും ഉപഗ്രഹത്തെ പൊതിഞ്ഞ താപ പ്രതിരോധ കവചം അഴിഞ്ഞു മാറിയില്ല.
ഭ്രമണപഥത്തില്‍ എത്തിയ ഉപഗ്രഹം പുതപ്പുമാറ്റാതെ കറങ്ങുകയാണ്. പ്രശ്നം കണ്ടെത്താന്‍ ശ്രമിച്ചു വരികയാണെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: