ആധാറിനെ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടി

Thursday 31 August 2017 7:46 pm IST

ന്യൂദല്‍ഹി: ആധാറിനെ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. നാല് മാസം കൂടിയാണ് നീട്ടി നല്‍കിയിരിക്കുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം ഇന്നായിരുന്നു ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി. പുതിയ തീരുമാനപ്രകാരം ഡിസംബര്‍ 31 വരെ ഇനി സാവകാശമുണ്ട്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്താനുള്ള സാധ്യത ഇല്ലാതാക്കാനാണ് ആധാര്‍ നിര്‍ബന്ധം ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദായനികുതി നിയമം ഭേദഗതിചെയ്തും വിജ്ഞാപനം പുറപ്പെടുവിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്. പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കേണ്ടിവരും. അതേസമയം സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കാനുള്ള അവസാന തീയതിയും ഡിസംബര്‍ 31 ലേക്ക് കേന്ദ്രം കഴിഞ്ഞ ദിവസം നീട്ടിനല്‍കിയിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.