ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ട് പുനര്‍നിര്‍മിക്കുന്ന കരാറുകാര്‍ക്കു ബില്ലുകള്‍ മാറി പണം ലഭിക്കുന്നില്ലെന്നു പരാതി. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിര്‍മാണമാണിത്. ബണ്ടിന്റെ പഴയ 52 ഷട്ടറുകള്‍ മാറ്റി സ്റ്റീല്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്ന ജോലിയുടെ 95 ശതമാനവും പൂര്‍ത്തിയാക്കിയെന്നും എന്നാല്‍, കഴിഞ്ഞ ഫെബ്രുവരി മുതല്‍ നല്കിയ 15 കോടി രൂപയുടെ ബില്‍ ഇതുവരെ മാറി പണം ലഭിച്ചിട്ടില്ലെന്നും നിര്‍മാണം നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ പ്രസിഷന്‍ ഇന്‍ഫ്രാടെക് എന്ന കമ്പനിയുടെ പ്രതിനിധികള്‍ പറയുന്നു. പലതവണ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ ചെന്നെങ്കിലും ബജറ്റില്‍ പണം അനുവദിച്ചിട്ടില്ലെന്ന കാരണം പറഞ്ഞു തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: