ആലപ്പുഴ: ജില്ലയിലെ പൂര്‍വ്വകാല തുറമുഖ തൊഴിലാളികളില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചു പോയവരുടെ ആശ്രിതര്‍ക്കുമായി 14.95 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. 299 തൊഴിലാളികള്‍ക്ക് 5000 രൂപവീതം മുഖ്യ മന്ത്രിയുടെ ധനസഹായ ഫണ്ടില്‍നിന്നാണ് ഈ തുക അനുവദിച്ചുിട്ടുള്ളത്. ഓണത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ സൗജന്യ റേഷനും തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്‍കും. വാര്‍ഡ് കൗണ്‍സിലര്‍ കരോളിന് പീറ്റര്‍ അദ്ധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: