കണ്ണൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിനം തൊഴിലെടുത്ത കുടുംബങ്ങള്‍ക്കുളള സര്‍ക്കാരിന്റെ പാരിതോഷികമായ 1000 രൂപ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിറക്കല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. നൂറ്ദിന നേട്ടം കൈവരിച്ച 2610 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ സര്‍ക്കാറിന്റെ പാരിതോഷികം വിതരണം ചെയ്തത്. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും പ്രൊജക്ട് ഡയരക്ടറുമായ കെ.എം.രാമകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന കണ്ണൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ലത, തൊഴിലുറപ്പ് പദ്ധതി വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ കെ.രമേശ്ബാബു, കണ്ണൂര്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ആയിഷ, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ഹൗസിംഗ്) കെ.സി.രജിത എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: