അരൂര്‍: കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പാണാവള്ളി വടയനാട്ടു വീട്ടില്‍ മനീഷ് കുമാര്‍(18)ആണ് പിടിയിലായത്. നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിനു സമീപം ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയെടെയായിരുന്നു സംഭവം. ക്ഷേത്രത്തിനു സമീപം കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന അജ്ഞാത സന്ദേശത്തെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മനീഷ് കുമാര്‍ പിടിയിലായത്.മൂന്നു പൊതികളിലായി 15 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. ഒരു പൊതിക്ക് അഞ്ഞൂറ് രൂപയാണ് വില.വന്‍ കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് ജെര്‍സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: