കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മോഷണത്തിലെ പ്രതികളെ ഇതുവരെയായി പിടിക്കാന്‍ കൊയിലാണ്ടി പോലീസിനായില്ല. രണ്ട് ലക്ഷത്തോളം വിലവരുന്ന ഭഗവതിയുടേയും ശ്രീ അയ്യപ്പന്റേയും തിരുമുഖങ്ങളാണ് കളവ് പോയത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ വേണ്ടത്ര സുരക്ഷിതത്വമില്ലാത്തതാണ് കളവ് നടക്കാന്‍ പ്രധാനകാരണം. കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷണനും എസ്.ഐ.സി.കെ രാജേഷുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മൂടാടി ഉരുവുണ്ണി കാവിലും ,തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും മറ്റും നടന്ന മോഷണത്തിലെ പ്രതികളേയും ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: