ന്യൂദല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സ്വിറ്റ്സര്‍ലാന്‍ഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാര്‍ഡ് പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും ല്യൂതാഡുമായി നയതന്ത്രം ഉള്‍പ്പടെ ആഗോള തലത്തിലുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. സുഷമായിട്ടാണ് ആദ്യം നയതന്ത്ര ചര്‍ച്ച നടത്തിയത് കേന്ദ്ര വിദേശമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനാണ് ല്യൂതാര്‍ഡ് എത്തിയ ല്യൂതാര്ഡിന് രാഷ്ട്രപതി ഭവനില്‍ ഔപചാരികമായ സ്വീകരണമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ നല്‍കിയത്. ഇതിനുമുമ്പ് 2007ലാണ് സ്വിസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. ഇതു കൂടാതെ 2003, 1998 എന്നീ വര്‍ഷങ്ങളിലും സ്വിസ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: