കണ്ണൂര്‍: ജൂലായ് ഒന്ന് മുതല്‍ ആഗസ്ത് 31 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷകളുടെ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി സപ്തംബര്‍ 7, 8, 11, 13 തീയ്യതികളില്‍ രാവിലെ 10.15 മുതല്‍ വൈകിട്ട് 4 മണി വരെ തളിപ്പറമ്പ്, കണ്ണൂര്‍, ഇരിട്ടി, തലശ്ശേരി താലൂക്ക് ഓഫീസുകളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഓണ്‍ലൈന്‍ മുഖേന അപേക്ഷ നല്കിയവര് ബന്ധപ്പെട്ട താലൂക്ക് ഓഫീസ് ഇലക്ഷന് വിഭാഗത്തില്‍ ജനന തീയ്യതി തെളിയിക്കുന്ന രേഖ, താമസം തെളിയിക്കുന്ന രേഖ, താമസ സ്ഥലത്തുള്ള ബന്ധുവിന്റെ / അയല്‍വാസിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ആഗസ്ത് 31 വരെ താലൂക്ക് ഓഫീസുകളില്‍ ഹാജരാകാന്‍ സാധിക്കാത്ത മറ്റ് അപേക്ഷകര്‍ക്കും തെളിവെടുപ്പിന് ഹാജരാകാം. ഹിയറിംഗ് തീയ്യതി, നിയോജക മണ്ഡലം, സ്ഥലം എന്നിവ ക്രമത്തില്‍. 7 ന് കണ്ണൂര്‍ (കണ്ണൂര്‍ താലൂക്ക് ഓഫീസ്), തളിപ്പറമ്പ്(താലൂക്ക് ഓഫീസ് തളിപ്പറമ്പ്), തലശ്ശേരി(തലശ്ശേരി താലൂക്ക് ഓഫീസ്), പേരാവൂര്‍ (ഇരിട്ടി താലൂക്ക് ഓഫീസ്), 8 ന് പയ്യന്നൂര്‍(തളിപ്പറമ്പ് താലൂക്ക് ഓഫീസ്), കല്ല്യാശ്ശേരി (കണ്ണൂര്‍ താലൂക്ക് ഓഫീസ്), കൂത്തുപറമ്പ് (തലശ്ശേരി താലൂക്ക് ഓഫീസ്), മട്ടന്നൂര്‍ (ഇരിട്ടി താലൂക്ക് ഓഫീസ്), 11 ന് ഇരിക്കൂര്‍ (ഇരിട്ടി താലൂക്ക് ഓഫീസ്), ധര്‍മ്മടം കണ്ണൂര്‍ (താലൂക്ക് ഓഫീസ്), അഴീക്കോട് (കണ്ണൂര്‍ താലൂക്ക് ഓഫീസ്). ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് ഓണാഘോഷംകണ്ണൂര്: ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടി പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വേതനം നല്കിയ 5 മാതൃകാ തൊഴിലുടമകള്‍ക്കും ഏറ്റവും മികച്ച ചുമട്ടുതൊഴിലാളി പൂള് ലീഡര്‍ക്കും ഓണപ്പുടവയും ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന 50 തൊഴിലാളികള്‍ക്ക് ഓണക്കിറ്റും വിതരണം ചെയ്തു. എസ് എല്‍ സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ ചുമട്ടു തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും നല്കി. ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്ട്രോ അധ്യക്ഷത വഹിച്ചു. കെ.പി.രാജന്, എം.എ .കരീം, താവം ബാലകൃഷ്ണന്, ചാക്കോ മുല്ലപ്പളളി, ടി.എഫ്.സെബാസ്റ്റ്യന്‍, പി.കെ.ഹമീദ്, കണ്ടോത്ത് ഗോപി, കെ.വി.രാഘവന്, സെക്രട്ടറി ടി.വി.സുരേന്ദ്രന്, പി.മഹമ്മൂദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: