പ്രഗതി വിദ്യാനികേതനില്‍ ഓണാഘോഷം നടത്തി

Thursday 31 August 2017 9:55 pm IST

ഇരിട്ടി: പ്രഗതി കരിയര്‍ ഗൈഡന്‍സിന്റേയും പ്രഗതി വിദ്യാനികേതന്റെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടന്നു. കരിയര്‍ ഗൈഡന്‍സിന്റെ ആഭിമുഖ്യത്തില്‍ ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രഗതി കോളേജ് പ്രിന്‍സിപ്പാള്‍ വത്സന്‍ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു മുഖ്യഭാഷണം നടത്തി. മര്‍ച്ചന്റ് അസോസിയേഷന്‍ ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് അയൂബ് പൊയിലന്‍, ബിനുരാജ് എന്നിവര്‍ പ്രസംഗിച്ചു. പ്രഗതി വിദ്യാനികേതനില്‍ പൂക്കളമത്സരം, കലമുടക്കല്‍, തീറ്റ മത്സരം തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന പൂക്കള മത്സരത്തില്‍ വിവിധങ്ങളായ മുപ്പതോളം പൂക്കളങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ഫാല്‍ക്കണ്‍ പ്ലാസയില്‍ ഒരുക്കിയ ഓണ സദ്യയില്‍ പ്രഗതി കരിയര്‍ ഗൈഡന്‍സിലെയും പ്രഗതി വിദ്യാലയത്തിലെയും മൂവായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.