കോട്ടയം: നൈപുണ്യപരിശീലന പദ്ധതികള്‍ക്ക് പ്രാധാന്യമേറുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഇത്തരം പരിശീലനം നല്‍കേണ്ടത് ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോട്ടയം നഗരസഭയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണത്തിന്റെ ആദ്യഗഡുവിതരണത്തിന്റെ ഉദ്ഘാടനം ,തൊഴില്‍ ൈനപുണ്യ പരിശീലനപരിപാടിയുടെ ആദ്യബാച്ചില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം,കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള റിവോള്‍വിങ് ഫണ്ടിന്റെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.നഗരസഭാ അധ്യക്ഷ ഡോ.പി.ആര് സോന അധ്യക്ഷത വഹിച്ചു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ,ടിനോ.കെ.തോമസ്,എസ്.ഗോപകുമാര്‍,സി.എന്‍ സത്യനേശന്,എം.പി സന്തോഷ് കുമാര്‍,ടി.സി റോയി,കുഞ്ഞുമോന് മേത്തര്‍,പി.കെ സജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: