കോട്ടയം: സിവില്‍ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡിന്റെ പരിശോധനയില്‍ 42 സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഹോട്ടലുകള്‍, പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍ എന്നീ വിഭാഗത്തിലെ 75 കടകളില്‍ പരിശോധന നടത്തിയതില്‍ 18 എണ്ണത്തില്‍ ക്രമക്കേട് കണ്ടെത്തുകയും തുടര്‍ നടപടികള്‍ക്കായി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. റേഷന്‍ വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനയില്‍ 96 എണ്ണം പരിശോധന നടത്തിയതില്‍ 24 എണ്ണത്തിന് ക്രമക്കേട് കണ്ടെത്തി നോട്ടീസ് നല്കി. വരും ദിവസങ്ങളില്‍ ലീഗല്‍ മെട്രോളജി , ഫുഡ് സേഫ്റ്റി, എന്നിവയുമായി ചേര്‍ന്ന് പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ബി.അജി .അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: